‘കൈയിൽ കരുമുളക് സ്‌പ്രേ കരുതാം’; സ്ത്രീകൾക്ക് അനുവാദം നൽകി ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ്

അതിക്രമം നേരിട്ടാൽ പ്രയോഗിക്കുന്നതിനായി കൈയിൽ കുരുമുളക് സ്‌പ്രേ കരുതാൻ സ്ത്രീകൾക്ക് അനുവാദം നൽകി ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ്. ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറർ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീ സുരക്ഷ മുൻനിർത്തി മെട്രോ അധികൃതരുടെ തീരുമാനം.
സ്ത്രീകൾക്ക് അവരുടെ സ്വയം സുരക്ഷയ്ക്കായി കുരുമുളക് സ്‌പ്രേ കൈയിൽ കൊണ്ടുപോകാമെന്നുള്ള നിർദേശം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്ന് ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. നിലവിൽ ബംഗളൂരു മെട്രോയിൽ സുരക്ഷയ്ക്കായി സ്ത്രീകൾക്ക് കുരുമുളക് സ്‌പ്രേ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
അതിനിടെ ഹൈദരാബാദ് കേസിലെ നാല് പ്രതികളെയും തെലങ്കാന പൊലീസ് വെടിവച്ചു കൊന്നു. പുലർച്ചെ 3.30നായിരുന്നു സംഭവം. തെളിവെടുപ്പിനിടെ പ്രതികൾ പൊലീസിന്റെ തോക്കുകൾ തട്ടിയെടുത്തുവെന്ന് തെലങ്കാന പൊലീസ് വിശദീകരിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പൊലീസുകാർക്ക് നേരെ വെടിയുതിർത്തുവെന്നും സ്വയരക്ഷയ്ക്കായി വെടിയുതിർത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Story highlights-telengana, gang rape, hydrabad metro, pepper spray
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here