Advertisement

ലിനിക്ക് ഫ്‌ളോറൻസ് നൈറ്റിങ് ഗേൽ നഴ്‌സസ് പുരസ്‌കാരം; എക്കാലത്തും ലോകത്തിന് മാതൃകയെന്ന് രാഷ്ട്രപതി

December 6, 2019
1 minute Read

നിപാ ബാധ ഉണ്ടായപ്പോൾ ജീവൻ കൂസാക്കാതെ കേരളത്തിലെ ലിനി നടത്തിയ ആതുര സേവനം എക്കാലത്തും ലോകത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അവർ നടത്തിയ ത്യാഗത്തിന് മുന്നിൽ നമിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ദേശീയ ഫ്‌ളോറൻസ് നൈറ്റിങ് ഗേൽ നഴ്‌സസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ലിനിക്ക് വേണ്ടി ഭർത്താവ് മരണാനന്തര ബഹുമതിയായി പുരസ്‌ക്കാരം എറ്റുവാങ്ങിയപ്പോൾ നിറഞ്ഞ കണ്ണുകളോടെയും ആദരവോടെയുമാണ് സദസ് കരഘോഷം മുഴക്കിയത്. നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ മരണമടഞ്ഞ പിഎൻ ലിനിയ്ക്ക് പുറമേ നാല് മലയാളികൾ കൂടി ഈ വർഷത്തെ പുരസ്‌ക്കാരത്തിന് അർഹരായി.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ എൻ ശോഭന, കവരത്തി ഇന്ദിര ഗാന്ധി ആശുപത്രിയിലെ നഴ്‌സിങ് ഓഫീസർ പിഎസ് മുഹമ്മദ് സാലി, മിലിട്ടറി നഴ്‌സിങ് സര്വിതസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ തിരുവനന്തപുരം ഇലിപ്പോട് സ്വദേശി ബ്രിഗേഡിയർ പിജി ഉഷാ ദേവി എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റു മലയാളികൾ. ആകെ 36 പേർക്ക് ഈ വർഷത്തെ ഫ്‌ളോറൻസ് നൈറ്റിങ് ഗേൽ നഴ്‌സസ് പുരസ്‌കാരം ലഭിച്ചു.

 

 

nurse lini, florance nightingale award, president ramnath kovind

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top