Advertisement

പോക്‌സോ കേസ് പ്രതികൾക്ക് ദയാഹർജിക്ക് അവസരം നൽകേണ്ടതില്ലെന്ന് രാഷ്ട്രപതി

December 6, 2019
0 minutes Read

പോക്സോ കേസ് പ്രതികൾക്ക് ദയാഹർജിക്ക് അവസരം നൽകേണ്ടതില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിഷയത്തിൽ അന്തിമമായ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ച് വരുന്നതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോക്‌സോ കേസ് പ്രതികൾക്ക് ദയാഹർജിക്ക് അവസരം നൽകേണ്ട ആവശ്യമില്ല. ഇക്കാര്യം നിയമനിർമാണ സഭ പരിശോധിക്കണം. സ്ത്രീകൾക്കെതിരേ അതിക്രമം വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ആത്മാവ് അസ്വസ്ഥമാണ്. പെൺകുട്ടികളെ ബഹുമാനിക്കാൻ ആൺകുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top