ഉന്നാവ് കൂട്ടബലാൽസംഗക്കേസ്: പ്രതികൾ ചുട്ടുകൊല്ലാൻ ശ്രമിച്ച യുവതിയെ ഡൽഹിയിലെത്തിച്ചു; ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഉന്നാവിൽ കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ ചുട്ടുകൊല്ലാൻ ശ്രമിച്ച ഇരുപത്തിമൂന്നുകാരിയുടെ നില ഗുരുതരമായി തുടരുന്നു. അർധരാത്രിയോടെ യുവതിയെ ലക്‌നൗവിൽ നിന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി.
വിമാനത്താവളത്തിൽ നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കി അതിവേഗത്തിലാണ് യുവതിയെ സഫ്ദർജംഗ് ആശുപത്രിയിലെത്തിച്ചത്. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റതിനാൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്.
ഇന്നലെ പുലർച്ചെ നാലു മണിക്കാണ് കൂട്ടബലാൽസംഗക്കേസിലെ ഇരയെ അതേ കേസിലെ പ്രതികൾ അടക്കം അഞ്ച് പേർ ചേർന്ന് പെട്രോൾ ഒഴിച്ചു തീക്കൊളുത്തിയത്. വൈകിട്ടോടെ മുഴുവൻ പ്രതികളെയും യുപി പൊലീസ് പിടികൂടി.
unnao rape case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here