അലനും താഹയും മാവോയിസ്റ്റുകൾ, സിപിഐഎം പ്രവർത്തകരല്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട് യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളായ അലൻ ശുഹൈബും താഹ ഫസലും മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധനയിൽ ഇക്കാര്യം ബോധ്യമായി. അലനും താഹയും സിപിഐഎം പ്രവർത്തകരല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ ഒന്നിന് അലനേയും താഹയേയും
കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സർവകലാശാലയിലെ നിയമ ബിരുദ വിദ്യാർത്ഥിയും കോഴിക്കോട് സ്വദേശിയുമാണ് അലൻ ശുഹൈബ്. താഹ ജേണലിസ്റ്റ് വിദ്യാർത്ഥിയാണ്. ഇരുവരുടേയും അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പരിശോധിക്കുമെന്നായിരുന്നു മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here