Advertisement

‘ബലാത്സംഗം-പോക്‌സോ കേസുകൾ അതിവേഗം പൂർത്തിയാക്കണം’: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

December 8, 2019
2 minutes Read

ബലാത്സംഗം-പോക്‌സോ കേസുകളുടെ അന്വേഷണവും വിചാരണയും അതിവേഗം പൂർത്തിയാക്കണമെന്ന്
കേന്ദ്രസർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും കത്തയക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേസ് അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്നാണ് ആവശ്യം. വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും ബലാത്സംഗവും നിർഭാഗ്യകരമാണെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു. ഹൈദരാബാദ്, ഉന്നാവ് സംഭവങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലും ക്രിമിനൽ നടപടി ചട്ടത്തിലും എൻഡിഎ സർക്കാർ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

story highlights- ravi shankar prasad, pocso case, rape case

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top