കോഴിക്കോട് നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

കോഴിക്കോട് കുറ്റ്യാടി വിലങ്ങാട് നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുകള്‍ ആരോപിച്ചു. കോഴിക്കോട് ഇന്ദിര നഗര്‍ സ്വദേശി റഷീദാണ് നായാട്ടിനിടെ വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ റഷീദിന്റെ കൂടെയുണ്ടായിരുന്ന അയല്‍വാസി ലിപിന്‍ മാത്യുവിനെ കുറ്റ്യാടി പൊലിസ് ചോദ്യം ചെയ്യുന്നു
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. റഷീദും ലിപിന്‍ മാത്യുവും ഒരുമിച്ചാണ് പുള്ളിപ്പാറ വനത്തിലേക്ക് നായാട്ടിനു പോയത്. ഇതിനിടയില്‍ റഷീദ് വീണെന്നും അബദ്ധത്തില്‍ വെടി പൊട്ടിയെന്നാണ് ലിപിന്‍ പൊലീസിനോട് പറഞ്ഞത്. ലൈസന്‍സില്ലാത്ത തോക്ക് സ്വന്തമായി ഉണ്ടാക്കിയതാണെന്ന് ലിപിന്‍ പൊലീസിനോട് പറഞ്ഞു.
വനാതിര്‍ത്തിയില്‍ വേട്ടക്കിടെയുണ്ടായ അപകടത്തിനായതിനാല്‍ വനം വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റ്യാടി സിഐ സുനില്‍കുമാറാണ് കേസ് അന്വേഷിക്കുന്നത്.
Story Highlights- Youth shot dead, Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here