Advertisement

കർണാടക നിയമസഭാ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

December 9, 2019
1 minute Read

നിർണായകമായ കർണാടക നിയമസഭ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. ആകെ 15 നിയമസഭാമണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കൂറുമാറി പാർട്ടിയിൽ എത്തിയവരാണ് ജനവിധി തേടിയത്.

കോൺഗ്രസ് ജെഡിഎസ് സഖ്യത്തിലെ 16 എംഎൽഎമാരെ കൂറുമാറ്റി നേടിയ ഭരണം, ഉപതെരഞ്ഞെടുപ്പിൽ വിജയം നേടാനായില്ലെങ്കിൽ ബിജെപിക്ക് നഷ്ടമാകും. ഡിസംബർ അഞ്ചിനായിരുന്നു ഉപതെരഞ്ഞെടുപ്പ്. കോടികളെറിഞ്ഞുള്ള പ്രചരണമാണ് ഉപതിരഞ്ഞെടുപ്പിൽ എല്ലാപാർട്ടികളും നടത്തിയത്.

കോൺഗ്രസിനായി മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തിലായിരുന്നു പ്രധാന പ്രചരണം. രാവിലെ 11 മണിയോടെ ഭലം വ്യക്തമാകും. കനത്ത സുരക്ഷാ സംവിധാനമാണ് ഉപതിരഞ്ഞെടുപ്പ് ഫലം വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

Story Highlights- Karnataka Bypol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top