കൂറുമാറ്റക്കാരെ ജനങ്ങൾ സ്വീകരിച്ചു; കർണാടക ഉപതെരഞ്ഞെടുപ്പ് ഫലം അദ്ഭുതപ്പെടുത്തുന്നുവെന്ന് ഡി കെ ശിവകുമാർ

കർണാടക ഉപതെരഞ്ഞെടുപ്പ് ഫലം അദ്ഭുതപ്പെടുത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ. ജനങ്ങൾ കൂറുമാറ്റക്കാരെ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവരുന്ന ഫലങ്ങൾ. ജനാധിപത്യ വിരുദ്ധ നടപടികളെ ജനങ്ങൾ അംഗീകരിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണെന്നും ഡി കെ ശിവകുമാർ പറഞ്ഞു.
തങ്ങൾ തോൽവി അംഗീകരിക്കുകയാണ്. എന്നാൽ തോൽവിയിൽ നിരാശരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ പതിനഞ്ചിൽ പന്ത്രണ്ടിടത്തും ബിജെപി മുന്നിലാണ്. രണ്ട് സീറ്റുകളിൽ കോൺഗ്രസും ഒരിടത്ത് സ്വതന്ത്രനുമാണ് മുന്നേറുന്നത്. ജെഡിഎസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല.
ഹൊസകോട്ടയിൽ സ്വതന്ത്രസ്ഥാനാർഥിയായ ശരത്കുമാർ ബച്ചെഗൗഡയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ കോൺഗ്രസ് വിമതനായ എം.ടി.ബി. നാഗരാജിന് ബിജെപി സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ബിജെപി വിട്ടാണ് ശരത് കുമാർ സ്വതന്ത്രനായി മത്സരിച്ചത്. ശിവാജി നഗറിലും ഹുനസരുവിലും മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.
story highlights- karnataka bypoll, d k shivakumar, congress, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here