ചക്കുളത്തുകാവില്‍ പൊങ്കാല അര്‍പ്പിച്ചത് ആയിരങ്ങള്‍

ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ചക്കുളത്തുകാവില്‍ ആയിരങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു. പൊങ്കാല അടുപ്പുകള്‍ ഇത്തവണയും കിലോമീറ്ററോളം നീണ്ടു. കനത്ത സുരക്ഷാ ക്രമീകരങ്ങളാണ് പൊങ്കാലയ്ക്കായി ഏര്‍പ്പെടുത്തിയിരുന്നത്.
കടുത്ത ചൂടിനെ അവഗണിച്ച് ചക്കുളത്തുകാവില്‍ പൊങ്കാല അര്‍പ്പിക്കാന്‍ സ്ത്രീകളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെട്ടത്. ദേവി സ്തുതികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഇവര്‍ പൊങ്കാല അര്‍പ്പിച്ച് മടങ്ങി. പൊങ്കാലയോട് അനുബന്ധിച്ച് പുലര്‍ച്ചെ 4-ന് ഗണപതിഹോമവും നിര്‍മാല്യദര്‍ശനവും വിളിച്ചു ചൊല്ലി പ്രാര്‍ത്ഥനയും നടന്നു. തുടര്‍ന്ന് ദേവിയെ എഴുന്നിളളിച്ച ശേഷം പണ്ടാര അടുപ്പില്‍ തീപടര്‍ന്നു.
ക്ഷേത്രകാര്യദര്ശിമാരായ മണിക്കുട്ടന് നമ്പൂതിരി, രാധാകൃഷ്ണന് നമ്പൂതിരി എന്നിവരുടെ കര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. അതിനിടെ രാവിലെ പൊങ്കാലയിടാനെത്തിയ സ്ത്രീകള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ച് കയറി അഞ്ച് സ്ത്രീകള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Story Highlights- chakkulathkavu pongala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here