അസമിൽ നാളെ ‘ഉൾഫ’ ബന്ദ്

ദേശീയ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ അസമിൽ നാളെ ‘ഉൾഫ’ ബന്ദ് പ്രഖ്യാപിച്ചു. പൗരത്വ ബില്ലിനെതിരെ ജനങ്ങൾ തെരുവിലിറങ്ങിയാണ് സമരം ചെയ്യുന്നത്.
പ്രതിഷേധക്കാരെ നേരിടാൻ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. അസമിൽ പ്രതിഷേധം കൂടുതൽ അക്രമാസക്തമായിരുന്നു. കൂടുതൽ സൈനികരെ സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്. ത്രിപുരയിൽ രണ്ട് കമ്പനി സേനയെയും അസമിൽ ഒരു കമ്പനി സേനയെയുമാണ് വിന്യസിച്ചിരിക്കുന്നത്.
അസം മുഖ്യമന്ത്രി സർബാനന്ദ് സോനേവാൾ വിമാനത്താവളത്തിൽ തങ്ങേണ്ടി വന്നു.ത്രിപുരയിൽ മൊബൈൽ, ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾക്ക് 48 മണിക്കൂർ സർക്കാർ നിരോധിനം പ്രഖ്യാപിച്ചിട്ടുണ്ട്.
പല ഭാഗങ്ങളിലും ജനജീവിതം സ്തംഭിച്ചു. നിരവധി പേർ ഗുവാഹത്തി വിമാനത്താവളത്തിൽ കുടുങ്ങിയതായാണ് വിവരം.
assam, cab
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here