ഫ്‌ളിപ്കാർട്ടിൽ നിന്ന് ഐഫോൺ 11 പ്രൊ വാങ്ങി; വന്നത് വ്യാജ ഐഫോൺ

ഫ്‌ളിപ്കാർട്ടിൽ നിന്ന് സാധനം വാങ്ങി കബളിപ്പിക്കപ്പെടുന്നത് തുടർക്കഥയാകുന്നു. ഇത്തവണ ഐഫോൺ 11 പ്രൊ വാങ്ങിയ വ്യക്തിക്ക് വ്യാജ ഐഫോണാണ് ലഭിച്ചത്. ബംഗളൂരു സ്വദേശിയായ രജനി കാന്ത് കുശ്വാഹാണ് പറ്റിക്കപ്പെട്ടത്.
ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 93,900 രൂപ നൽകിയാണ് രജനികാന്ത് ഫോൺ വാങ്ങിയത്. ഏറെ ആഗ്രഹിച്ച ശേഷമാണ് രജനികാന്ത് ഫോൺ ഓർഡർ ചെയ്തത്. ഒടുവിൽ ഫോൺ ഡെലിവറായി പെട്ടി തുറന്ന് നോക്കിയപ്പോഴാണ് താൻ പറ്റിക്കപ്പെട്ട വിവരം രജനികാന്ത് അറിയുന്നത്.
Read Also : സര്‍ക്കാരിന് ഏറ്റവുമധികം പരാതികള്‍ ലഭിക്കുന്നത് ഫ്‌ളിപ്കാര്‍ട്ടിനെക്കുറിച്ച്
ഐഫോണിന്റെ മൂന്ന് ക്യാമറയ്ക്ക് പകരം സ്റ്റിക്കറാണ് ഒട്ടിച്ചിരുന്നത്. ഐഫോൺ XS നോട് രൂപ സാദൃശ്യമുള്ള ഫോൺ എന്നാൽ ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്.
സംഭവം ഫ്‌ളിപ്കാർട്ടിന്റെ ശ്രദ്ധയിൽപ്പെടുത്തി രജനികാന്ത്. വ്യാജ ഫോൺ ഉടൻ മാറ്റി നൽകാമെന്ന് ഫ്‌ളിപ്കാർട്ട് ഉറപ്പ് നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here