പൗരത്വ ഭേദഗതി ബിൽ; നിയമം സൂക്ഷ്മമായി വിലയിരുത്തുമെന്ന് ഐക്യരാഷ്ട്രസഭ

പൗരത്വ ഭേദഗതി ബില്ലിനെ തുടർന്ന് ഉണ്ടാകാൻ ഇടയുള്ള പ്രത്യാഖ്യാതങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് ഐക്യരാഷ്ട്രസഭ. പൗരത്വ ഭേദഗതി നിയമത്തിൽ ചില ആശങ്കകൾ മനുഷ്യാവകാശ സംഘടനകൾ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
നിയമത്തിന്റെ ഗൗരവം ഐക്യരാഷ്ട്ര സഭ അന്വേഷിച്ചു വരികയാണ്. നിയമം പാസാക്കിയതിനു ശേഷം ഇന്ത്യയുടെ വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ വ്യാപകമാവുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഫർഹാനാ ഹക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് യുഎൻ സെക്രട്ടറി ജനറൽ എന്തെങ്കിലും പരാമർശം നടത്തിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങളെക്കുറിച്ച് ആഗോള പ്രഖ്യാപനത്തിൽ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടെ ഐക്യരാഷ്ട്രസഭക്ക് ചില തത്വങ്ങൾ ഉണ്ടെന്നും അവ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും ഫർഹാന ഹക്ക് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here