തങ്ങളെ ആവശ്യമില്ലെങ്കില്‍ കടലില്‍ തള്ളിയേക്കൂ; ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍

പൗരത്വ ഭേദഗതി ബില്ലില്‍ ശ്രീലങ്കന്‍ തമിഴരെ ഒഴിവാക്കിയതില്‍ ദശാബ്ദങ്ങളായി തമിഴ്‌നാട്ടിലെ അഭയാര്‍ത്ഥി കാമ്പുകളില്‍
ആശങ്ക. തമിഴ്‌നാട്ടില്‍ 107 കാമ്പുകളിലായി 60438 ശ്രീലങ്കന്‍ തമിഴരാണുള്ളത്. കാമ്പുകള്‍ക്ക് പുറത്തായി 34684 പേരും തമിഴ്‌നാട്ടിലുണ്ട്. ഇവര്‍ക്ക് പ്രത്യേക റേഷന്‍ കാര്‍ഡും നിലവിലുണ്ട്. 25 വര്‍ഷമായി ഇവരുടെ നിരന്തര ആവശ്യമാണ് ഇന്ത്യന്‍ പൗരത്വം.
കരുണാനിധിയും ജയലളിതയും ഇവര്‍ക്ക് പൗരത്വം നല്‍കണമെന്ന് കേന്ദ്രത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയലളിതയുടെ മരണ ശേഷം എഐഡിഎംകെ ബിജെപിയുമായി സംഖ്യത്തിലായതും പൗരത്വ ബില്ലിനെയും പൗരത്വ രജിസ്റ്ററിനെയും പിന്തുണച്ചത് തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ തമിഴ്കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ബില്ലിനെ പരസ്യമായി പിന്തുണച്ചതും ശ്രീലങ്കന്‍ തമിഴ് വംശജരുടെ ഇന്ത്യന്‍ പൗരത്വം എന്ന സ്വപ്‌നത്തിന് വെല്ലുവിളിയാണ്.
1983-ലെ യുദ്ധക്കാലണ്് ഇന്ത്യയിലേക്ക് ശ്രീലങ്കന്‍ തമിഴരുടെ കുടിയേറ്റം വ്യാപകമായത്. ഇവരുടെ മൂന്ന് തലമുറകളാണ് ഇന്ന് തമിഴ്‌നാട്ടിലുള്ളത്. ഇന്ത്യയില്‍ ജനിച്ച വളര്‍ന്ന തങ്ങളും ഇന്ത്യന്‍ പൗരന്‍മാരാണെന്നാണ് ശ്രീലങ്കന്‍ തമിഴ് വംശജരുടെ രണ്ടാം തലമുറകള്‍ പറയുന്നത്. തങ്ങളെ ആവശ്യമില്ലെങ്കില്‍ കടലില്‍ തള്ളിയേക്കാനാണ് കോയമ്പത്തൂരിലെ ബുളുവന്‍പട്ടിയിലെ കാമ്പിലെ ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍ പറഞ്ഞു. വ്യാഴാഴ്ച ചെന്നൈയില്‍ പൗരത്വ ഭേദഗതി തമിഴ്മാട്ടിലെ പ്രതിപക്ഷപാര്‍ട്ടികള്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.
Story Highlights- sri lankan tamil refugees, citizenship amendment bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here