പാലാരിവട്ടത്ത് മരിച്ച യദുവിന്റെ കുടുംബം തീരാദുരിതത്തില്‍

പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴിയില്‍ വീണ് മരിച്ച യദുലാലിന്റെ കുടുംബം തീരാദുരിതത്തില്‍. അഞ്ച് വര്‍ഷമായി കാന്‍സര്‍ രോഗിയാണ് അമ്മ നിഷ. തയ്യല്‍ തൊഴിലാളിയായിരുന്ന അച്ഛന്‍ അലര്‍ജിരോഗം കാരണം ഒരു വര്‍ഷമായി ജോലിക്ക് പോവുന്നില്ല. പഠനത്തിനൊപ്പം സ്വകാര്യ ഭക്ഷണ വിതരണ ശൃംഖലയില്‍ ജോലിക്ക് പോയാണ് യദു പഠനത്തിനുള്ള പണം സ്വയം കണ്ടെത്തിരുന്നത്. രോഗങ്ങള്‍ കൊണ്ട് വലഞ്ഞ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു യദു. കാന്‍സര്‍ രോഗിയായ അമ്മ നിഷയുടെ റേഡിയേഷന്‍ ചികിത്സ എറാണകുളം ജനറല്‍ ആശുപത്രിയില്‍ തുടരുകയാണ്.
അതേസമയം യദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് നാട്ടുകാരുടെ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു. ഇന്നലെയാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴിയില്‍ വീണ് യുവാവ് മരിച്ചത്. റോഡിലേക്ക് തെറിച്ചുവീണ യദുലാലിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
Story highlights- palarivattom accident, died, palarivattom metro station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here