കനത്ത മഴ; കൊച്ചി എംജി റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷം

മഴ പെയ്തതോടെ കൊച്ചി നഗരത്തിലെ എംജി റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. വാഹന ഗതാഗതം തടസ്സപെട്ടു. ചെറിയ മഴയിൽ പോലും നഗരത്തിലെ യാത്ര ദുഷ്‌കരമായിരിക്കുകയാണ്. വെള്ളക്കെട്ടൊഴിവാക്കാനുള്ള നഗരസഭയുടെ പദ്ധതികൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അര മണിക്കൂർ നേരം ചെറിയ തോതിലാണ് ഇന്ന് കൊച്ചിയിൽ മഴ പെയ്തത്. ചെറിയ മഴയിലും മുങ്ങുകയാണ് കൊച്ചി നഗരം. എംജി റോഡിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അതിരൂക്ഷമായ വെള്ളക്കെട്ടാണ് രവിപുരം ഭാഗത്ത് രൂപപ്പെട്ടത്.
റോഡുകളിൽ വെള്ളം നിറഞ്ഞതോടെ വലിയ ഗതാഗതക്കുരുക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. വെള്ളക്കെട്ടൊഴിവാക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ ഉൾപ്പടെയുള്ള പദ്ധതികൾ നഗരത്തിൽ ആസൂത്രണം ചെയ്തതാണ്. എന്നാൽ മഴ കനക്കുമ്പോഴുണ്ടാകുന്ന നഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കാൻ കൃത്യമായി ഓടകൾ നവീകരിക്കാനും കാനകൾ വൃത്തിയാക്കുന്നതിലും നഗരസഭ വീഴ്ച വരുത്തുന്നതിന്റെ തെളിവാണ് ചെറിയ മഴയിൽ പോലും നഗരം മുങ്ങുന്നത്.
Story Highlights- Kochi, Rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here