ബിവറേജസ് ഔട്ട്ലറ്റുകളില്‍ നിന്ന് മദ്യവാങ്ങുന്നവരുടെ പ്രായം ശേഖരിക്കാന്‍ നിര്‍ദേശം

ബിവറേജസ് കോര്‍പ്പറേഷന്റെ ബിവറേജസുകളില്‍ നിന്ന് മദ്യവാങ്ങുന്നവരുടെ പ്രായം ശേഖരിക്കുന്നു. ഇന്നും നാളെയുമായി ഔട്ട്ലറ്റുകളിലെത്തുന്ന ഉപഭോക്താക്കളുടെ പ്രായം ഉള്‍പ്പെടുന്ന വിവരങ്ങള്‍
ശേഖരിക്കണമെന്നാണ് ജീവനക്കാര്‍ക്ക് ലഭിച്ച എംഡിയുടെ സര്‍ക്കുലര്‍.
സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രയപരിധിക്ക് താഴെയുളളവര്‍ മദ്യം വാങ്ങാനെത്തുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് ഉദ്യേശമെന്നും ഒരു പഠനം നടത്തുന്നതെന്നും ബെവ്‌ക്കോ എംഡി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. 23 വയസിനു മുകളിലുള്ളവര്‍ക്കാണ് ബെവ്‌ക്കോയില്‍ നിന്നും മദ്യം വാങ്ങാന്‍ അനുമതിയുള്ളത്. സ്ഥാപനത്തിലെ ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ആകും പ്രായം ശേഖരിക്കുക. രാവിലെ 10 മുതല്‍ രാത്രി 9 വരെയുളള 11 മണിക്കൂര്‍ സമയത്ത് വിവരശേഖരണം നടത്തണമെന്നാണ് എംഡിയുടെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുക്കുന്നത്.
Story Highlights- beverage outlets. collect age of
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here