Advertisement

ആരോപണ വിധേയനായ മാധ്യമപ്രവർത്തകനെ ന്യായീകരിച്ച് വി മുരളീധരൻ; വിയോജിപ്പറിയിച്ച് വനിതാ മാധ്യമപ്രവർത്തകർ

December 14, 2019
2 minutes Read

സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മാധ്യമപ്രവർത്തകൻ എം രാധാകൃഷ്ണനെ ന്യായീകരിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ വനിതാ മാധ്യമപ്രവർത്തകർ. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വി മുരളീധരൻ എം രാധാകൃഷ്ണനെ ന്യായീകരിച്ച് സംസാരിച്ചത്. ഇതിനെതിരെ സമ്മേളന പ്രതിനിധികളായ വനിതാ മാധ്യമപ്രവർത്തകർ വിയോജിപ്പ് അറിയിക്കുകയായിരുന്നു.

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ ഉദ്ഘാടകനായിരുന്നു വി മുരളീധരൻ. പ്രസംഗത്തിനിടെയാണ് വി മുരളീധരൻ എം രാധാകൃഷ്ണനെ ന്യായീകരിച്ചത്. തുല്യ നീതി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രസംഗം കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് വനിതാ മാധ്യമപ്രവർത്തകർ വിയോജിപ്പറിയിച്ചത്. പരാമർശം ശരിയായില്ലെന്ന് വനിതാ മാധ്യമപ്രവർത്തകർ മന്ത്രിയെ അറിയിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ. പരാതിയുടെ അടിസ്ഥാനത്തിൽ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.

Read also: വീട്ടിൽ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിക്ക് സസ്‌പെൻഷൻ

Story highlights- moral policing, press club secretary, m radhakrishnan, v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top