ആലപ്പുഴയിൽ ബൈക്ക് അപകടത്തിൽ അച്ഛനും മകനും മരിച്ചു

ആലപ്പുഴ കളപ്പുരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. വാടക്കൽ സ്വദേശികളായ ബാബു (58) മകൻ അജിത് (29)എന്നിവരാണ് മരിച്ചത്. ഉച്ചക്ക് 1.45 ഓടെയായിരുന്നു സംഭവം.
ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറി കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാനായി ബ്രേക്ക് ചവിട്ടുകയും തുടർന്ന് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിക്കുകയുമായിരുന്നു. ബൈക്കിനു പിന്നിലേക്കു വീണ്ടും പിറകെ വന്ന വിവാഹ പാർട്ടി സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേരും തത്ക്ഷണം മരിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here