15,000 രൂപയില്‍ താഴെ വിലയുള്ള മികച്ച സ്മാര്‍ട്ട്ഫോണുകള്‍

ബജറ്റിലൊതുങ്ങുന്ന സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാനാണ് ആളുകള്‍ ശ്രമിക്കുക. കുറഞ്ഞ വിലയില്‍ മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ ധാരാളമായി വിപണിയിലുണ്ട്. 48 എംപി ക്യാമറ അടക്കമുള്ള സൗകര്യങ്ങള്‍ കുറഞ്ഞ വിലയില്‍ നല്‍കാന്‍ പ്രമുഖ കമ്പനികള്‍ ശ്രമിക്കാറുണ്ട്. 15,000 രൂപയ്ക്കു താഴെ വിലയുള്ള ചില സ്മാര്‍ട്ട്ഫോണുകളെ പരിചയപ്പെടാം.
റിയല്‍മീ 5 എസ്
ബജറ്റ് ഫോണാണ് റിയല്‍മി 5 എസ്. 9,999 രൂപയാണ് ഫോണിന്റെ വില. നാല് ജിബി റാമും 64 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജും ഫോണിനുണ്ട്. ഉയര്‍ന്ന വകഭേദത്തില്‍ നാല് ജിബി റാമും 128 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജും നല്‍കുന്നു. 10,999 രൂപയാണ് 128 ജിബി വേരിയന്റിന്റെ വില. ക്രിസ്റ്റല്‍ റെഡ്, ബ്ലൂ, പര്‍പ്പിള്‍ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 6.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപഡ്രാഗണ്‍ 665 പ്രോസസര്‍ എന്നിവ ഫോണിനുണ്ട്. 48 എംപിയുടെ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. 5000 എംഎഎച്ചാണ് ബാറ്ററി.
Read More: ഈ 10 കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്
റിയല്‍മി 5 പ്രോ
റിയല്‍മി 5 പ്രോ രണ്ട് വേരിയന്റുകളിലായാണ് പുറത്തിറങ്ങുന്നത്. നാല് ജിബി റാമും 64 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജും ഉള്ള മോഡലിന് 13,999 രൂപയാണ് വില. ആറ് ജിബി റാമും 64 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപയാണ് വില. എട്ട് ജിബി റാമും 128 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയാണ് വില. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 712 പ്രോസസര്‍ എന്നിവയെല്ലാം ഫോണിന്റെ പ്രത്യേകതകളാണ്.
ഷവോമി എംഐ എ3
ഷവോമിയുടെ ഫോണുകളില്‍ ഏറെ വിജയിച്ച മോഡലാണ് ഷവോമി എംഐ എ 3. ആന്‍ഡ്രോയിഡ് 9 പൈയിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 പ്രോസസര്‍, നാല് ജിബി റാം എന്നിവ ഫോണിനുണ്ട്. 64 ജിബി, 128 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് വകഭേദങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 48 എംപി റിയര്‍ ക്യാമറ, 32 എംപി സെല്‍ഫി ക്യാമറ, 4,030 എംഎഎച്ച് ബാറ്ററി, ഗോറില്ലാ ഗ്ലാസ് എന്നിവ ഫോണിനുണ്ട്. വില. 12,999.
Read More: ജെബിഎല്‍ ഓഡിയോ ടെക്‌നോളജിയോടെ നോക്കിയ സ്മാര്‍ട് ടിവി
ഹോണര്‍ 20 ഐ
14,999 രൂപയാണ് ഹോണര്‍ 20 ഐയ്ക്ക്. ഒക്ടാകോര്‍ കിരിന്‍ 710 പ്രോസസര്‍, 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 3400 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്. 24 എംപിയുടെ റിയര്‍ ക്യാമറ, 32 എംപിയുടെ സെല്‍ഫി ക്യാമറ എന്നിവ ഫോണിനുണ്ട്.
വിവോ സെഡ് വണ്‍ പ്രോ
6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 2.3 ജിഎച്ച്‌സെഡ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 712 എഐഇ ഒക്ടാ കോര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് പൈ 9 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയെല്ലാം വിവോ സെഡ് വണ്‍ പ്രോയുടെ പ്രത്യേകതകളാണ്. ട്രിപ്പിള്‍ റിയര്‍ ക്യാമറ, 32 എംപിയുടെ സെല്‍ഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ, ഗാഡ്ജറ്റ്സ് നൗ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here