പൗരത്വ ഭേദഗതി നിയമം; അസം മന്ത്രിതല സംഘം പ്രധാനമന്ത്രിയെ കാണും

പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതില്‍ അസമിന്റെ വികാരം പ്രധാനമന്ത്രിയെ അറിയിക്കാന്‍ അസം സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. വിഷയത്തില്‍ അസമിലെ ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നടപടി. പൗരത്വ ഭേദഗതി നിയമം വന്നതിന് ശേഷമുള്ള സംസ്ഥാനത്തെ സാഹച്ചര്യവും ജനങ്ങളുടെ ആശങ്കകളും സംഘം പ്രധാനമന്ത്രിയെ അറിയിക്കും. ചന്ദ്രമോഹന്‍ പട്ടേവാരിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘമാണ് പ്രധാനമന്ത്രിയെ കാണുക. പ്രധാനമന്ത്രിയെ കൂടാതെ സംഘം ആഭ്യന്തരമന്ത്രിയെയും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വ്യക്തമാക്കും.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതില്‍ അസമിലുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആക്രമസംഭവങ്ങളെ തുടര്‍ന്ന് അസമില്‍ ചിലയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് അസമിലെ പ്രമുഖ നടനും ഗായകനുമായ രവി ശര്‍മ ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു.
Story Highlifghts- Citizenship Amendment Act; The Assam ministerial team will meet the prime minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here