ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് ചെന്നൈയില്‍ തുടക്കം

ട്വന്റി-ട്വന്റി പരമ്പരയ്ക്ക് ശേഷം ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിന മത്സരത്തിന് ഇന്ന് ചെന്നൈയില്‍
തുടക്കമാവും. ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറും പരുക്കേറ്റ് പുറത്തായതിനാല്‍ ട്വന്റി-ട്വന്റി പരമ്പര കളിച്ച ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം.
ശിഖര്‍ ധവാന് പകരം ഓപ്പണിംഗില്‍ രോഹിത് ശര്‍മയുടെ കൂടെ കെഎല്‍ രാഹുലിനാണ് സാധ്യത.
വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലിയും നാലാമനായി ശ്രേയസ് അയ്യരും കളിക്കും. ട്വന്റി-ട്വന്റിയില്‍ നിരാശപ്പെടുത്തിയ അയ്യര്‍ക്ക് നാലാം നമ്പറില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇന്നത്തെ മത്സരത്തില്‍ തിളങ്ങേണ്ടത് അനിവാര്യമാണ്.
അഞ്ചാമനായി പാര്‍ട് ടൈം ബൗളര്‍ കൂടിയായ കേദാര്‍ ജാദവ് കളിക്കാനാണ് സാധ്യത. ആറാമനായി ഋഷഭ് പന്ത് തന്നെ ഇറങ്ങും. സ്പിന്നിന് സാധ്യതയുള്ള ചെന്നൈയിലെ പിച്ചില്‍ കോലി മൂന്ന് സ്പിന്നര്‍മാരുമായി എത്താനാണ് സാധ്യത. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും അന്തിമ ഇലവനില്‍ ഇടംകണ്ടെത്തിയേക്കും. ഭുവനേശ്വര്‍കുമാറിന്റെ അഭാവത്തില്‍ പേസര്‍മാരായി മുഹമ്മദ് ഷമിയും ദീപക് ചാഹറും അന്തിമ ഇലവനില്‍ കാളിക്കാനാണ് സാധ്യത.
Story Highlights- India-West Indies, ODI Series, Chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here