ഒന്നുകില്‍ കല്ല്യാണം നടത്തി താ, അല്ലെങ്കില്‍ നാട്ടുകാരുടെ ചോദ്യം നിര്‍ത്തി താ… സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗായി ‘ജാതകം’

ജാതകം നോക്കിയുള്ള കല്ല്യാണങ്ങളെക്കുറിച്ചുള്ള ഷോര്‍ട്ട്ഫിലിം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ജാതകം തിരുത്തി കല്ല്യാണം കഴിക്കാന്‍ ശ്രമിക്കുന്ന യുവാവിന് സംഭവിക്കുന്ന അപകടവും തുടര്‍ന്ന് വരുന്ന വിവാഹാലോചനയുമാണ് ഷോര്‍ട്ട്ഫിലിം ചര്‍ച്ച ചെയ്യുന്നത്.
ജാതകം എന്ന പേരിലിറങ്ങിയിരിക്കുന്ന ഷോര്‍ട്ട്ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് സെബാന്‍ ജോസഫാണ്. യെല്ലോ ചെറീസാണ് നിര്‍മാണം. ബിപിന്‍ ജോസ്, അന്‍ഷിതാ അന്‍ജി, ടി എസ് രാജു, ഹിലാല്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ കെ ബിയുടേതാണ് സംഗീതം. ഗണേഷ് സുന്ദരം, സുജിത്ത് കുറുപ്പ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
ശ്രീശങ്കര്‍, അരുണ്‍ ജി, ബോണി പണിക്കര്‍, അഖില്‍, സേതു, ധനേഷ്, ജിജോ വര്‍ഗീസ്, ആനന്ദ് എന്‍ നായര്‍, പ്രഭത് ഭരത്, ജോ, ദീപു സച്ചിദാനന്തം, ശ്രീജിത്ത് ശ്രീനിവാസന്‍, വിപിന്‍ നായര്‍, ജിതിന്‍ ജോര്‍ജ്, പ്രവീണ്‍, വിഗ്നേഷ് വി, കിരണ്‍ കെ യു, സുനില്‍ തിരുവിഴ, എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here