ശബരിമലയിൽ യുവതീ പ്രവേശനം പാടില്ല, യുവതികൾക്ക് മറ്റ് ക്ഷേത്രങ്ങളിൽ പോകാമെന്ന് കെ ജെ യേശുദാസ്

ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർത്ത് ഗായകൻ കെ ജെ യേശുദാസ്. ശബരിമലയിൽ യുവതികൾ പ്രവേശിക്കരുതെന്ന് യേശുദാസ് പറഞ്ഞു. ചെന്നൈയിലെ ഒരു പരിപാടിയിലാണ് യേശുദാസ് നിലപാട് വ്യക്തമാക്കിയത്.
യുവതികൾ ശബരിമലയിലേക്ക് പോകരുതെന്ന് പറയുന്നത് അയ്യപ്പൻ നോക്കുമെന്നതുകൊണ്ടല്ല. ശബരിമലയിൽ വരുന്നവർക്ക് യുവതികളെ കാണുമ്പോൾ ചാഞ്ചല്യമുണ്ടാകാം. യുവതികൾക്ക് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളിൽ പോകാമല്ലോയെന്നും യേശുദാസ് ചോദിക്കുന്നു.
സാക്ഷാൽ ധർമ്മശാസ്താവാണ് ശബരിമലയിൽ ഇരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ധർമ്മമേ അവിടെ നടക്കൂവെന്ന് യേശുദാസ് നേരത്തെ പറഞ്ഞിരുന്നു. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയിൽ നിന്ന് വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിർത്താനും. ഒരേ ഒരു പ്രാർത്ഥനയേയുള്ളൂ. ആർക്കും ഒരാപത്തും വരാതിരിക്കട്ടെയെന്നും സൂര്യ ഫെസ്റ്റിവലിൽ അദേഹം നേരത്തെ പറഞ്ഞിരുന്നു.
read also: ശബരിമല യുവതീപ്രവേശന വിധിയുടെ പൂർണരൂപം മലയാളത്തിൽ
story highlights- K J yesudas, sabarimala women entry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here