Advertisement

ദേശീയ സ്‌കൂൾ കായിക മേള: ഒന്നാം സ്ഥാനത്തേക്ക് ഓടിയെത്തി കേരളം

December 15, 2019
1 minute Read

സാംഗൂരിലെ കൊടും തണുപ്പിനെ മറികടന്ന് ദേശീയ സീനിയർ സ്‌കൂൾ കായിക മേളയിൽ കേരളം ഓവറോൾ കിരീടത്തിലേക്ക്. പെൺകുട്ടികളുടെ 4x 100 മീറ്റർ റിലേയിലും സ്വർണം നേടിയതോടെയാണ് കേരളം ഒന്നാം സ്ഥാനമുറപ്പിച്ചത്. ആൻസി സാജൻ തന്റെ അവസാന മീറ്റിൽ റിലേയിലൂടെ നാലാം സ്വർണം നേടി. ആൺകുട്ടികളുടെ 4×100 മീറ്റർ റിലേയിലും കേരളമാണ് ഒന്നാമത്.

ഇന്നലെയാണ് കേരളം 80 പോയിന്റ് നേടി ഒന്നാം സ്ഥാനം ഉറപ്പിച്ചത്. നാലാം ദിവസം മത്സരങ്ങൾ അവസാനിച്ചപ്പോൾ മൂന്ന് പോയിന്റ് മാത്രം മുന്നിലായിരുന്നു സംസ്ഥാനം. ഇന്ന് നടന്ന മത്സരങ്ങളിലൂടെയാണ് കേരളത്തിന്റെ സ്ഥാനമുറച്ചത്.

ഇന്ന് നടന്ന ആറ് ഫൈനലുകളിൽ രണ്ട് സ്വർണം, രണ്ട് വെളളി, രണ്ട് വെങ്കലം എന്നിങ്ങനെ കേരളത്തിന്റെ ചുണക്കുട്ടികൾ നേടി. ഹരിയാനയുടെയും മഹാരാഷ്ട്രയുടെയും വെല്ലുവിളികൾ മറികടന്നാണ് കേരളം മീറ്റിൽ എട്ട് സ്വർണം കരസ്ഥമാക്കിയത്.

 

 

 

national senior student athletic meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top