Advertisement

ട്രാൻസ്‌ജെൻഡേഴ്‌സിന്റെ സംരക്ഷണവും പുനരധിവാസവും ലക്ഷ്യമിട്ട് സ്‌നേഹകൂട് ഒരുങ്ങി

December 15, 2019
0 minutes Read

ട്രാൻസ്‌ജെൻഡേഴ്‌സിന്റെ സംരക്ഷണവും പുനരധിവാസവും ലക്ഷ്യമിട്ട് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ മഴവില്ല് പദ്ധതിയിലൂടെ സ്‌നേഹകൂട് ഒരുങ്ങി. ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ഷെൽട്ടർ ഹോമിന്റെ ഉദ്ഘാടനം നിർവഹിച്ചു. 25 പേർക്ക് ഒരേ സമയം താമസിക്കാൻ ഇവിടെ സൗകര്യം ഉണ്ട്.

ഏറെ നാളെ കാത്തിരിപ്പിന് ഒടുവിൽ കോഴിക്കോട്ടെ ട്രാൻസ്‌ജെന്റർ കമ്മ്യൂണിറ്റിക്ക് ഒടുവിൽ സ്‌നേഹകൂട് ഒരുങ്ങി. വീടുകളിലെ ഒറ്റപ്പെടുത്തലുകളും മാനസിക രോഗമെന്ന കുറ്റപ്പെടുത്തലും, അംഗീകാരമില്ലായ്മയും വീട്ടിൽ നിന്ന് ഇറക്കിവിട്ടതുമായ ട്രാൻസ്‌ജെന്ററുകൾക്ക് താമസിക്കാനാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മഴവില്ല് പദ്ധതിയിലൂടെ ട്രാൻസ് ജെൻഡർ കെയർ ഹോമുകൾ ഒരുക്കിയിരിക്കുന്നത്. മന്ത്രി കെകെ ശൈലജ ഷെൽട്ടർ ഹോം ഉദ്ഘാടനം ചെയതു.

25 പേർക്ക് ഒരേ സമയം താമസിക്കാൻ സൗകര്യം ഇവിടെ ഉണ്ട്. ഒരാൾക്ക് 3 മാസം മാത്രമാണ് താമസിക്കാൻ അനുമതി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ശേഷം വിശ്രമത്തിനും മറ്റും ഈ സ്‌നേഹകൂട് പ്രയോജനപ്പെടുത്താം. ഇതിന് പുറമേ ആരോഗ്യ നിയമ പുനർപഠന സൗകര്യങ്ങളും കൗൺസിലിംഗ് അടുക്കമുള്ള പിന്തുണാ സംവിധാനങ്ങളും തികച്ചും സൗജന്യമായി ഇവിടെ ലഭിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം ഇത്തരം കെയർ ഹോമുകൾ നിലവിൽ വന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top