ആലുവയിൽ മണിപ്പൂർ ഗവർണർക്ക് നേരെ കരിങ്കൊടി

ആലുവയിൽ മണിപ്പൂർ ഗവർണർ നജ്മ ഹെപ്ത്തുള്ളയ്ക്ക് നേരെ കരിങ്കൊടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയായിരുന്നു കരിങ്കൊടി പ്രതിഷേധം.
ലക്ഷദ്വീപ് സന്ദർശനത്തിനായി ഇന്നലെ വൈകിട്ടാണ് ഹെപ്തുള്ള കേരളത്തിലെത്തിയത്. ആലുവ പാലസിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകും വഴിയാണ് ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതിനിടെ പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളം ഉൾപ്പെടെ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധമുയരുകയാണ്.
story highlights- najuma heptulla, citizenship amendment act, black flag
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here