പൗരത്വ നിയമ ഭേദഗതി; സർക്കാർ-പ്രതിപക്ഷ സംയുക്ത സമരം ജനങ്ങളെ കബളിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനെന്ന് കെ സുരേന്ദ്രൻ

സർക്കാർ -പ്രതിപക്ഷ സംയുക്ത സമരം ജനങ്ങളെ കബളിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. യുഡിഎഫ് പിരിച്ചുവിട്ട് എൽഡിഎഫിൽ ലയിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ ഒറ്റമുന്നണിയായി മത്സരിക്കുന്നതാണ് നല്ലതെന്നും കെ. സുരേന്ദ്രൻ പരിഹസിച്ചു. കലാപകാരികളെ സർക്കാരും പ്രതിപക്ഷവും സഹായിക്കുകയാണ്. മത തീവ്രവാദ ശക്തികൾ അക്രമത്തിന് കോപ്പ് കൂട്ടുന്നു. അവരാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ. സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
അതേസമയം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. കോഴിക്കോട് വെസ്റ്റ്ഹിൽ നിന്ന് മാനാഞ്ചിറയിലേക്ക് ലോംഗ് മാർച്ച് സംഘടിപ്പിച്ചു. കാസർകോടും പ്രതിഷേധങ്ങൾ ഉണ്ടായി. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നീലേശ്വരത്ത് പ്രതിഷേധ പ്രകടനം നടത്തി ഹൈവേ ഉപരോധിച്ചു.
Read Also : പൗരത്വ നിയമ ഭേദഗതി; പെരിന്തൽമണ്ണ പട്ടിക്കാട് വച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു
പെരിയ കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികൾ ക്ലാസ് ബഹിഷ്‌കരിച്ചു കൊണ്ട് പ്രതിഷേധിച്ചു.വിദ്യാർത്ഥികൾ ഒറ്റക്കെട്ടായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.സർവകലാശാലയിൽ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. എസ്എസ്എഫിന്റെ നേതൃത്വത്തിൽ കാസർക്കോട് നഗരത്തിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. കൂടുതൽ സംഘടനകൾ കൂടി പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
പെരിന്തൽമണ്ണ പട്ടിക്കാട് വച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു വെച്ചു. തിരുവനന്തപുരത്ത് നിന്നും നിലമ്പൂരിലേക്ക് പോകുന്ന രാജറാണി എക്‌സ്പ്രസ് ആണ് തടഞ്ഞത്.എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വെളിയങ്കോട് നിന്ന് ആരംഭിച്ച ലോങ് മാർച്ച് പുരോഗമിക്കുകയാണ്. എഐവൈഎഫിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുകയും കോഴിക്കോട് പാലക്കാട് ദേശീയപാത ഉപരോധിക്കുകയും ചെയ്തു.
Story Highlights- Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here