പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനാകാതെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍

പ്രളയ ശേഷം വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനാകാതെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. വന്‍കിട നിര്‍മാണങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചയുടന്‍ അനുമതികള്‍ നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ തീരദേശ പരിപാലന നിയമത്തിന്റെ പേരിലാണ് സാധാരണക്കാരെ ഒഴിവാക്കുന്നത്.
കാലപ്പഴക്കത്തിന് പുറമെ പ്രളയം വരുത്തിവച്ച നാശനഷ്ടം മൂലവും പൊളിഞ്ഞ് വീഴാറായ നിലയിലാണ് വൈക്കം ചെമ്പിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വീടുകള്‍. പുതുക്കിപ്പണിയാന്‍ സാമ്പത്തിക ഭദ്രതയില്ലെങ്കിലും വീടിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. തീരദേശ പരിപാലന നിയമത്തിന്റെ പേരിലാണ് പഞ്ചായത്ത് അധികൃതര്‍ ഇവരുടെ അപേക്ഷകള്‍ തള്ളുന്നത്.
മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയെങ്കിലും ഇവരുടെ പ്രശ്‌നത്തിന് പരിഹാരമായില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടിന് മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ പഞ്ചായത്ത് അധികൃതര്‍ വ്യാജറിപ്പോര്‍ട്ടുകള്‍ നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഫലവും ഇവര്‍ക്ക് ലഭ്യമായില്ല. വിള്ളലുകള്‍ വീണ് ഏത് നിമിഷവും നിലംപതിച്ചേക്കാവുന്ന വീടുകളിലാണ് ഇവര്‍ കുട്ടികളെയും കൊണ്ട് കഴിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here