കൊട്ടാരക്കര വാളകത്ത് സദാചാര ആക്രമണം; ഒരാൾ മരിച്ചു

കൊട്ടാരക്കര വാളകത്ത് സദാചാര ആക്രമണത്തിൽ ഒരാൾ മരിച്ചു. വാളകം അണ്ടൂർ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രിയിലാണ് അനിൽകുമാറിനെ സദാചാര ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചത്. അണ്ടൂർ വടക്കേക്കര കോളനിയിൽ വെച്ച് ഒരു സംഘം ആളുകൾ ചേർന്ന് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ അനിൽകുമാറിനെ വാളകം പോലീസിന്റെ സഹായത്താൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചു. തുടർ ചികിത്സ ലഭ്യമാക്കി എങ്കിലും ഇന്നു പുലർച്ചെ അനിൽ കുമാർ മരിച്ചു.
Read Also : വീട്ടിൽ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിക്ക് സസ്‌പെൻഷൻ
അനിൽകുമാറിന്റെ മരണത്തിന് പിന്നിലുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപെട്ട് ബെന്നി, വിനോദ്, സദാശിവൻ എന്നിവരെകസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മുഴുവൻ പ്രതികളും ഉടൻ വലയിൽ ആകുമെന്നും കൊട്ടാരക്കര സിഐ അറിയിച്ചു. മരിച്ച അനിൽ കുമാർ ജീപ്പ് ഡ്രൈവറായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here