ആര്‍എസ്എസ് നേതാവിന്റെ സ്‌കൂളില്‍ ബാബറി മസ്ജിദ് പൊളിക്കുന്നത് പുനരാവിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍

സ്‌കൂള്‍ ദിനത്തോട് അനുബന്ധിച്ച് നടത്തിയ നാടകത്തില്‍ ബാബറി മസ്ജിദ് പൊളിക്കുന്നത് പുനരാവിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍. ദക്ഷിണ കര്‍ണാടകയില്‍ ആര്‍എസ്എസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ശ്രീറാം വിദ്യാകേന്ദ്രസ്‌കൂളിലാണ് സംഭവം. ഇന്നലെ സ്‌കൂള്‍ ദിനത്തോട് അനുബന്ധിച്ച് നടത്തിയ നാടകത്തിനിടയിലാണ് വെള്ള, കാവി വസ്ത്രമണിഞ്ഞ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ച ബാബറി മസ്ജിദിന്റെ കൂറ്റന്‍ പോസ്റ്റര്‍ പൊളിച്ചത്. ബാബറി മസ്ജിദ് പൊളിച്ച ശേഷം ഗ്രൗണ്ടില്‍ പ്രതീകാത്മക രാമ ക്ഷേത്രവും കുട്ടികള്‍ നിര്‍മിച്ചു.
താമര, നക്ഷത്രം, ഓം തുടങ്ങിയ രൂപങ്ങളും വിദ്യാര്‍ത്ഥികള്‍ നാടകത്തിന് ശേഷം നിര്‍മിച്ചു. കര്‍ണാടകയിലെ പ്രമുഖ ആര്‍എസ്എസ് നേതാവും ദക്ഷിണ മധ്യമേഖല എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പറുമായ കല്ലടക പ്രഭാകര ഭട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ശ്രീ റാം വിദ്യാകേന്ദ്ര ഹൈസ്‌കൂള്‍. കേന്ദ്രമന്ത്രിയായ ഡിവി സദാനന്ദ ഗൗഡയും പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയും അടക്കം സന്നിഹിതരായിരുന്ന വേദിയിലാണ് നാടകം അവതരിപ്പിച്ചത്.
കര്‍ണാടക മന്ത്രിമാരായ എച്ച് നാഗേഷ്, ശശികല ജോലെ തുടങ്ങിയവരും സ്‌കൂള്‍ ദിനാഘോഷച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബാബറി മസ്ജിദിനെ സംബന്ധിച്ച സുപ്രിം കോടതി നിരീക്ഷണങ്ങളോട് യോജിപ്പില്ലെന്നായിരുന്നു കല്ലടക പ്രഭാകര ഭട്ട് പ്രതികരിച്ചു. ബാബറി മസ്ജിദ് പൊളിച്ചത് തെറ്റായെന്ന് സുപ്രിം കോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിധിയിലെ എല്ലാ കാര്യങ്ങളും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രഭാകര ഭട്ട് വ്യക്തമാക്കി.
Karnataka school run by RSS man makes kids ‘demolish’ Babri Masjid in a play
The Chief Guests for the event were Union Minister of Chemicals and Fertilizers, DV Sadananda Gowda; Puducherry Governor Kiran Bedi; and several Ministers from Karnataka. pic.twitter.com/hVdqxvfdvI
— Sanyukta (@dramadhikari) December 16, 2019
Story Highlights- demolition of Babri Masjid, RSS leader’s school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here