ബോയിംഗ് കമ്പനി മാക്‌സ് 737 വിമാനനിർമാണം നിർത്തുന്നു

മാക്‌സ് 737 വിമാനനിർമാണം ബോയിംഗ് കമ്പനി താത്കാലികമായി നിർത്തുന്നു. ജനുവരി മുതൽ നിർമാണം നിർത്തിവയ്ക്കാനാണ് കമ്പനി തീരുമാനം.
2018 ഒക്‌ടോബർ 29ന് ലയൺ എയറിന്റെ 737 മാക്‌സ് വിമാനം തകർന്ന് 180 പേർ മരിച്ചു. പിന്നീട് മാർച്ചിൽ എത്യോപ്യൻ വിമാനം കൂടി അപകടത്തിൽപ്പെട്ടു. അഞ്ച് മാസത്തിനിടെ മുന്നൂറിൽപ്പരം യാത്രക്കാരുടെ മരണത്തിനു കാരണമായ ഈ രണ്ട് അപകടങ്ങളെത്തുടർന്ന് മാക്‌സ് 737 ശ്രേണിയിലുള്ള വിമാനങ്ങളുടെ നിർമാണം കുറച്ചിരുന്നു.
ലോകവ്യാപകമായി മാക്‌സ് വിമാനങ്ങൾ പരിശോധനകൾക്കായി നിലത്തിറക്കി. കൂടാതെ ഈ വിമാനങ്ങൾ പല കമ്പനികളും ഒഴിവാക്കുകയും ചെയ്തിരുന്നു.
ഈ വർഷം അവസാനത്തോടെ മാക്‌സ് വിമാനങ്ങളെ വീണ്ടും ആകാശത്തേക്ക് എത്തിക്കാമെന്നായിരുന്നു ബോയിംഗിന്റെ പ്രതീക്ഷ. എന്നാൽ വിമാനങ്ങൾക്ക് വീണ്ടും പറക്കാനുള്ള അനുമതി ഉടൻ നൽകാനാകില്ലെന്ന് യുഎസ് റെഗുലേറ്റർമാർ വ്യക്തമാക്കിയ ശേഷമാണ് കമ്പനിയുടെ നടപടി.
boeing temporarily stops max 737 production
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here