Advertisement

പൗരത്വ നിയമ ഭേദഗതി; വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം

December 18, 2019
0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂര്‍ മമ്പറത്ത് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ ആര്‍എസ്എസിന്റെ ആക്രമണം. പത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. അനുമതിയില്ലാതെ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ആക്രമണം നടത്തിയവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പൗരത്വ നിയമഭേദഗതിക്കെതിരെമമ്പറം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ മമ്പറം ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

മമ്പറം പള്ളിക്ക് സമീപത്ത് വച്ച് പ്രകടനത്തിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സോഡാക്കുപ്പികളും കല്ലും വലിച്ചെറിഞ്ഞു. വിദ്യാര്‍ത്ഥികളെ അടിച്ചോടിക്കാനും ശ്രമിച്ചു. പൊലീസെത്തിയ ശേഷമാണ് അക്രമം അവസാനിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആക്രമണത്തില്‍ പത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇവര്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.

അനുമതിയില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണം നടത്തിയതിനെതിരെ വിവിധ സംഘടനകള്‍ മമ്പറത്ത്പ്രതിഷേധ പ്രകടനം നടത്തി. സ്ഥലത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top