പൗരത്വ നിയമ ഭേദഗതിക്കെതിരെ തലസ്ഥാനത്ത് ഇന്നും പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ തലസ്ഥാനത്ത് ഇന്നും പ്രതിഷേധം തുടര്‍ന്നു. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ, കെഎസ്‌യു യൂണിറ്റ് കമ്മിറ്റികള്‍ വ്യത്യസ്ത പ്രതിഷേധങ്ങളുമായി രംഗത്തെത്തി. നെടുമങ്ങാട് മുസ്‌ലിം അസോസിയേഷന്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, വിദ്യാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കമല്‍ സി നജ്മല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കുരിശില്‍ കിടന്ന് പ്രതിഷേധിച്ചു.
യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും, അധ്യാപകരും അനധ്യാപകരുംകോളജിനുള്ളില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ മഴവില്‍ പ്രതിരോധവുമായി എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കമല്‍ സി നജ്മലും മകളും രംഗത്തെത്തി.സംഘ കുരിശില്‍ പൗരത്വത്തിന്റ പേരില്‍ തൂക്കിലേറ്റപ്പെട്ട അവസ്ഥയില്‍ കിടന്ന് കമല്‍ സി നജ്മല്‍, അലറി കരഞ്ഞ് വേറിട്ട രീതിയില്‍ പ്രതിഷേധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here