നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്ന് കോടിയിലധികം രൂപയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്. രണ്ട് കേസുകളിലായി ഏകദേശം മൂന്ന് കോടി രൂപയുടെ സ്വര്‍ണം പിടികൂടി. സ്ത്രീയടക്കം മൂന്ന് പേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്.
ജെറ്റ് എയര്‍വേയ്‌സില്‍ കടത്താന്‍ ശ്രമിച്ച 17 സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി മുംബൈ സ്വദേശിനി സോനം ലക്ഷ്മണനെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. 116-ഗ്രാമിന്റെ 17 സ്വര്‍ണബിസ്‌ക്കറ്റുകള്‍ അരയില്‍ ബെല്‍റ്റ് കെട്ടി കടത്താനാണ് ഈ യുവതി ശ്രമിച്ചത്. സൗദിയില്‍ നിന്ന് ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലാണ് കൊച്ചിയില്‍ എത്തിയത്.
കുവൈറ്റില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണം പിടികൂടി. ആന്ധ്ര കടപ്പ സ്വദേശികളായ രണ്ട് യാത്രക്കാരില്‍ നിന്നാണ് ഏകദേശം രണ്ട് കോടി 8 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടിയത്. വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇരുവരുടെയും കൈവശം രണ്ട് സെറ്റ് ഡംബലുകള്‍ ഉണ്ടായിരുന്നു. ഡംബലുകളുടെ പിടിക്കകത്ത് സിലിണ്ടര്‍ രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സംശയംതോന്നിയ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കുവൈറ്റില്‍ നിന്ന് കുവൈറ്റ് എയര്‍വേയ്സ് വിമാനത്തിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Story Highlights- Gold seized, Nedumbassery International Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here