Advertisement

ശശി തരൂരിനും മധുസൂദനന്‍ നായര്‍ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

December 18, 2019
1 minute Read

ശശി തരൂരിനും വി മധുസൂദനന്‍ നായര്‍ക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. ശശി തരൂര്‍ എഴുതിയ ‘ഇറ ഓഫ് ഡാര്‍ക്ക്‌നസ്’ എന്ന പുസ്തകത്തിനും മധുസൂദനന്‍ നായര്‍ എഴുതിയ ‘അച്ഛന്‍ പിറന്ന വീട്’ എന്ന കവിതയ്ക്കുമാണ് പുരസ്‌കാരം. മണ്ണും വെള്ളവും ആകാശവും അന്യമായ നഗരത്തില്‍ കഴിയുന്ന അച്ഛനും മകളുമാണ് കവിതയുടെ പ്രമേയം.

23 ഭാഷകളിലുള്ള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാളത്തില്‍ ഡോ ചന്ദ്രമതി, എന്‍ എസ് മാധവന്‍, പ്രൊഫ എം തോമസ് മാത്യു എന്നിവരാണ് ജൂറിമാരായി ഉണ്ടായിരുന്നത്. ഇംഗ്ലീഷില്‍ ജി എന്‍ ദേവി, കവി പ്രൊഫ കെ സച്ചിദാനന്ദന്‍, സഗന്ദ ചൗധരി എന്നിവരും ജൂറിമാരായിരുന്നു.

Story Highlights- Central Sahithya Academy Award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top