ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരസ്യ പ്രതിഷേധം നടത്താന്‍ ബിജെപി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം

ഡല്‍ഹിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരസ്യ പ്രതിഷേധം നടത്താന്‍ ബിജെപി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം. ജിഎസ്ടി വിഹിതം അതാത് മാസങ്ങളില്‍ നല്‍കണം എന്ന ആവശ്യം ഉന്നയിച്ചാകും ബിജെപി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രതിഷേധിക്കുക. കഴിഞ്ഞ ദിവസം നല്‍കിയ രണ്ട് മാസത്തെ ജിഎസ്ടി കുടിശിക കഴിച്ചാല്‍ ഇപ്പോഴും സംസ്ഥാനങ്ങള്‍ക്ക് ഇനിയും രണ്ട് മാസത്തെ വിഹിതം കൂടി ലഭിക്കാനുണ്ട്.
ബിജെപി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയിരുന്നു. ജിഎസ്ടി യോഗത്തിന് മുന്നോടിയായ് ഇന്ന് ഡല്‍ഹി സംസ്ഥാന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ ബിജെപി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ യോഗം ചേരും. ജിഎസ്ടി നഷ്ടപരിഹാരവിഷയം അജണ്ടയിലെ രണ്ടാം ഇനമാക്കണമെന്ന് ആവശ്യപ്പെടാനുള്ള തീരുമാനമാകും യോഗം കൈക്കൊള്ളുക. ഇത് ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധിക്കാനും ഇറങ്ങിപ്പോകാനുമുള്ള തീരുമാനം യോഗം കൈകൊള്ളും. നാലു മാസത്തെ കുടിശികയായി കേരളത്തിനുമാത്രം 3200 കോടി രൂപയാണ് ലഭിക്കാനുണ്ട്. തുക അനുവദിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രം തുക നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം കൗണ്‍സില്‍ ചേരുന്ന സാഹചര്യത്തില്‍ രണ്ടുമാസത്തെ കുടിശിക അനുവദിച്ചിരുന്നു. എന്നാല്‍ കുടിശിക അതാത് മാസം കിട്ടണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.
Story Highlights- public protests, GST Council meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here