തൃശൂര്‍ കേരളവര്‍മ കോളജിലെ മര്‍ദനം; എബിവിപി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി

തൃശൂര്‍ കേരളവര്‍മ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. എബിവിപി ദേശീയ നിര്‍വാഹക സമിതിയംഗം വരുണ്‍ പ്രസാദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കൊണ്ട് സെമിനാര്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കേരളവര്‍മയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഇന്ന് രാവിലെയാണ് കേരളവര്‍മയില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷമുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായി പ്രകടനം നടത്തി എന്നരോപിച്ച് എസ്എഫ്‌ഐക്കാര്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു.
Story Highlights- Kerala Varma College, Thrissur, abvp, sfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here