തിരുവനന്തപുരത്ത് ഫോർമാലിൻ ചേർത്ത രണ്ടര ടൺ മത്സ്യം പിടികൂടി

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ഫോർമാലിൻ ചേർത്ത രണ്ടര മത്സ്യം പിടികൂടി. പട്ടം ജംഗ്ഷന് സമീപത്ത് നിന്ന് പുലർച്ചെ മൂന്നരയോടെയാണ് മത്സ്യം പിടികൂടിയത്. വിപണിയിൽ അഞ്ച് ലക്ഷം രൂപയോളം പിടിച്ചെടുത്ത മത്സ്യത്തിന് വില വരും.
സംസ്ഥാനത്തേക്ക് ഫോർമാലിൻ ചേർത്ത മത്സ്യം വ്യാപകമായി ഒഴുകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ പരിശോധന കർശനമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് നഗരസഭയുടെ തീരുമാനം.
ഇതിനായി ഈഗിൾ ഐ എന്ന പേരിൽ പ്രത്യേക സ്ക്വാഡിനും രൂപം നൽകിയിരുന്നു. ഈ സംഘം ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഫോർമാലിൻ കലർത്തിയ രണ്ടര ടൺ വരുന്ന മത്സ്യം പിടിച്ചെടുത്തത്.
തിരുവനന്തപുരത്തെ വിവിധ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിലും ഫോർമാലിൻ ചേർത്ത മത്സ്യം നേരത്തെ പിടികൂടിയിരുന്നു.
formaline, fish adultration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here