ഉത്തർപ്രദേശിൽ യുവാവ് ബലാത്സംഗം ചെയ്ത് തീകൊളുത്തിയ യുവതി മരിച്ചു

ഉത്തർപ്രദേശിലെ ഫത്തേപുരിൽ യുവാവ് ബലാത്സംഗം ചെയ്ത് തീകൊളുത്തിയ യുവതി മരിച്ചു. ഇന്ന് രാവിലെ 7 മണിക്ക് കാൻപൂരിലെ ആശുപത്രിയിലായിരുന്നു മരണം. 90 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിച്ച 20കാരി മൂന്ന് ദിവസമായി അബോധാവസ്ഥയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ട് നൽകിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് അയൽവാസിയായ മേവാലാൽ എന്ന ഇരുപത്തിരണ്ടുകാരൻ യുവതിയെ പീഡിപ്പിച്ച ശേഷം തീകൊളുത്തിയത്. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോഴാണ് പീഡനം നടത്തിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അക്രമിയെ ബന്ധുകളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉന്നാവോയിൽ ബലാൽസംഗത്തെ അതിജീവിച്ച പെൺകുട്ടിയെ തീക്കൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ വിട്ടുമാറും മുൻപാണ് പുതിയ സംഭവം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here