പൗരത്വ നിയമ ഭേദഗതിയിൽ രാജ്യവ്യാപക പ്രതിഷേധം; സീതാറാം യെച്ചൂരിയും ഡി രാജയും അറസ്റ്റിൽ

പൗരത്വ നിയമ ഭേഗദതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിൽ പ്രമുഖ നേതാക്കളും. നിയമത്തിനെതിരെ പ്രതിഷേധിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയേയും അറസ്റ്റ് ചെയ്തു. ബൃന്ദാ കാരാട്ടിനേയും ആനി രാജയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചരിത്രകാരൻ ചാമചന്ദ്ര ഗുഹയെ ബംഗളൂരുവിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തു. ഡൽഹിയിലും തമിഴ്‌നാട്ടിലും ഹൈദരാബാദിലും വിദ്യാർത്ഥികളും കസ്റ്റഡിയിലാണ്.
ഉത്തർപ്രദേശിലുൾപ്പെടെ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ലക്‌നൗ ഉൾപ്പടെ അഞ്ച് ജില്ലകളിൽ ഒട്ടേറെപ്പേരെ അറസ്റ്റു ചെയ്തു. ബിഹാറിൽ ബന്ദ് സമാധാനപരമായിരുന്നു. ചെങ്കോട്ടയിൽ ജാമിഅ മില്ലിയ വിദ്യാർത്ഥികൾ പ്രഖ്യാപിച്ച മാർച്ച് നേരിടാനും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെയെത്തിയ വിദ്യാർത്ഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്കോട്ട കാണാനെത്തിയവരേയും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്.
ഇതിനിടെ ഡൽഹിയിൽ മൊബൈൽ സേവന ദാതാക്കൾ ഇന്റർനെറ്റ് ഉൾപ്പടെയുള്ള സർവീസുകൾ റദ്ദാക്കി. ഗുഡ്ഗാവ് ഉൾപ്പടെ വിവിധ പാതകൾ തടഞ്ഞതിനെത്തുടർന്ന് കനത്ത ട്രാഫിക് ബ്ലോക്കുമുണ്ടായി.
story highlights-sitaram yechoori, d raja, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here