പൗരത്വ നിയമ ഭേദഗതി ; പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധ സംഗമം നടത്തി

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള ജമാഅത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവധ പള്ളികള്‍ക്ക് മുന്നില്‍ പ്രതിഷേധം നടത്തി. തിരുവനന്തപുരം പാളയം ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ വിശ്വാസികള്‍ ജുമാ നമസ്‌കാരത്തിന് ശേഷം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ഇമാം വി പി സുഹൈബ് മൗലവിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഗമം. തെരുവില്‍ പോരാടുന്നവരുടെ നിലപാടിനൊപ്പമാണ് ഇസ്ലാം വിശ്വാസികളെന്ന് ഇമാം പറഞ്ഞു. ഒരു വിഭാഗത്തെ അകറ്റി നിര്‍ത്തുന്ന നടപടി ഭരണഘടനാവിരുദ്ധമെന്നും അത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി ഇമാം മുദ്രാവാക്യം വിളിച്ചു. സ്ത്രീകളടക്കം നിരവധി വിശ്വാസികള്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിലെ പള്ളികളിലും പ്രതിഷേധ സംഗമങ്ങള്‍ നടന്നു.
Story Highlights- Citizenship Amendment Law; Palayam, thiruvanathapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here