Advertisement

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പോലീസിന്റെ ‘കവചം’

December 20, 2019
1 minute Read

കുട്ടികള്‍ ശാരീരിക ലൈംഗിക പീഡനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നത് തടയാന്‍ ‘കവചം’ എന്ന പേരില്‍ പൊലീസ് പുതിയ പദ്ധതി നടപ്പാക്കും. ഇതേ പേരില്‍ കണ്ണൂര്‍ റേഞ്ചില്‍ നടപ്പാക്കിയ പദ്ധതിയാണ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. തുടര്‍ നടപടികള്‍ക്ക് ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തി. പദ്ധതിയുടെ പുരോഗതി സോഷ്യല്‍ പൊലീസിംഗ് വിഭാഗം ഐജി വിലയിരുത്തും.

ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിംഗ്, പ്രത്യേക കാരണമില്ലാതെ സ്‌കൂളില്‍ വരാത്ത കുട്ടികളേയും പ്രവൃത്തിസമയം അവസാനിക്കുന്നതിന് മുന്‍പ് സ്‌കൂള്‍ വിട്ടുപോകുന്നവരെയും കണ്ടെത്താന്‍ സ്‌കൂള്‍ സുരക്ഷാ സമിതികള്‍, പോക്‌സോ കേസുകളിലെ അന്വേഷണത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം, പോക്‌സോ നിയമപ്രകാരം ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കുറ്റവാളികളുടെ രജിസ്ട്രഷനും നിരീക്ഷണവും കര്‍ശനമാക്കും തുടങ്ങിയവയാണ് കവചം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top