കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നോവലായി കെവി മോഹൻ കുമാറിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ തെരഞ്ഞെടുത്തു. സ്‌കറിയ സക്കറിയ, നളിനി ബേക്കൽ, ഒഎം അനുജൻ, എസ് രാജശേഖരൻ, മണമ്പൂർ രാജൻ ബാബു എന്നിവർ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരത്തിന് അർഹരായി.
60വയസ് കഴിഞ്ഞ സാഹിത്യകാരന്മാരെയാണ് സമഗ്രസംഭാവന പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നത്. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
എം മുകുന്ദനും കെജി ശങ്കരപ്പിള്ളക്കും സാഹിത്യ അക്കാദമിയുടെ വിശിഷ്ടാഗത്വം ലഭിച്ചു. 50,000 രണ്ടു പവന്റെ സ്വർണപതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 20, 21 തിയതികളിൽ അവാർഡ് വിതരണം ചെയ്യും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here