Advertisement

ചന്ദ്രശേഖർ ആസാദ് റിമാൻഡിൽ

December 21, 2019
2 minutes Read

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് റിമാൻഡിൽ. ഡൽഹിയിലെ തീസ് ഹസാരി കോടതിയാണ് ആസാദിനെ റിമാൻഡ് ചെയ്തത്. ചന്ദ്രശേഖർ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.

അസാധാരണമായ നടപടികൾക്കാണ് തീസ് ഹസാരി കോടതി വേദിയായത്. മാധ്യമങ്ങളെ കോടതിക്ക് അകത്തേക്ക് പ്രവേശിപ്പിക്കാൻ പൊലീസ് തയ്യാറായില്ല. കോടതിയുടെ ഉത്തരവുണ്ടെന്ന് പറഞ്ഞാണ് മാധ്യമങ്ങളെ പൊലീസ് തടഞ്ഞത്. ചന്ദ്രശേഖർ ആസാദിനെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്.

ഡൽഹി ദരിയാഗഞ്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖർ ആസാദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്തു, ഗൂഢാലോചന നടത്തി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. ചന്ദ്രശേഖറിനൊപ്പം പതിനാലോളം പ്രവർത്തകരേയും അറസ്റ്റ് ചെയ്തിരുന്നു.

story highlights- chandrasekhar azad, delhi police, judicial custody, citizenship amendment act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top