ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ കിരീടപോരാട്ടം ഇന്ന്
ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ കിരീടത്തിനായി ലിവർപൂളും ബ്രസീൽ ക്ലബ്ബ് ഫ്ലമിംഗോയും ഇന്ന് ഏറ്റുമുട്ടും. ദോഹ ഖലീഫ സ്റ്റേഡിയത്തിൽ രാത്രി പതിനൊന്നിനാണ് മത്സരം.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല ലിവർപൂൾ. കഴിഞ്ഞ തവണ ഒരുപോയിന്റിന് നഷ്ടമായ ലീഗ് കിരീടം ഇത്തവണ നേടാനുറച്ചു തന്നെയാണ് ടീമിന്റെ മുന്നേറ്റം. നിലവിൽ ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുന്ന ലിവർപൂളിന് 10 പോയിന്റിന്റെ ലീഡുണ്ട്. ക്ലബ്ബ് ലോകകപ്പിൽ ഇതുവരെ കിരീടം നേടാനായിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇത്തവണ ലിവർപൂളിന്റെ ലക്ഷ്യം.
2001ൽ ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ കടന്നെങ്കിലും ബ്രസീൽ ക്ലബ്ബ് സാവോപോളോയോട് തോറ്റു മടങ്ങി. പ്രീമിയർലീഗിൽ ഗോളടിച്ചുകൂട്ടുന്ന സാദിയോ മാനേയും റോബർട്ട് ഫിർമിനോയും മുഹമ്മദ് സലായും ഉൾപ്പെട്ട മുന്നേറ്റനിരയിലാണ് ടീമിന്റെ പ്രതീക്ഷ. പ്രതിരോധത്തിൽ വിർജിൽ വാൻഡിക്കിന്റെ പരുക്ക് ലിവർപൂളിനെ അൽപം ആശങ്കപ്പെടുത്തുന്നുണ്ട്. ബ്രസീലിയൻ ലീഗിൽ 25 ഗോളടിച്ച് മിന്നും ഫോമിൽ നിൽക്കുന്ന ഗബ്രിയേൽ ബാർബോസ, ബ്രൂണോ ഹെന്റിക്വെ എന്നിവരാണ് മുന്നേറ്റനിരയുടെ കരുത്ത്. വിജയസാധ്യതയിൽ ഒപ്പത്തിനൊപ്പമാണ് ഇരുടീമുകളും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here