Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധ ഭീഷണി

December 21, 2019
1 minute Read
NARENDRA MODI

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധ ഭീഷണി. നാളെ രാം ലീല മൈതാനിയിൽ നടക്കുന്ന പൊതുപരിപാടിയിൽ അക്രമണ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. രഹസ്യാന്വേഷണ എജൻസികൾ ഡൽഹി പൊലീസിനും എസ്പിജിക്കുമാണ് ഇത് സമ്പന്ധിച്ച വിവരം കൈമാറിയത്.

അതേസമയം ഡൽഹിയും, ബിഹാറും ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ഇന്നും പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.

ഡൽഹിയിലെ പതിനാലായിരത്തോളം അനധിക്യത കോളനികൾ കേന്ദ്രസർക്കാർ നിയമം മൂലം ക്രമവത്ക്കരിച്ചിരുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് നാളെ രാം ലീല മൈതാനത്ത് നടക്കുക. പ്രധാനമന്ത്രി ഉൾപ്പടെ പ്രമുഖ മന്ത്രിമാർ ഉൾപ്പടെ ഉള്ളവർ യോഗത്തിൽ പങ്കെടുക്കും.

ഈ സാഹചര്യത്തിലാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ജെയ്‌ഷേ മുഹമ്മദ് പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും ലക്ഷ്യമിടുന്നു എന്നാണ് സന്ദേശം. ഈ സാഹചര്യത്തിൽ ഇരു നേതാക്കൾക്കുമുള്ള സുരക്ഷ കർശനമാക്കി. അതേസമയം ഡൽഹിയും ബിഹാറും അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ബിഹാറിൽ ആർജെഡി പ്രഖ്യാപിച്ച ബന്ദിന് സമ്മിശ്ര പ്രതികരണം ലഭിച്ചു.

ദർബൻക അടക്കമുള്ള മേഖലകളിൽ ബന്ദനുകൂലികളും പൊലിസും എറ്റുമുട്ടി. ഡൽഹിയിൽ ഇന്നലെ കസ്റ്റഡിയിൽ എടുത്ത ബിം ആദ്മി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഗൂഡാലോചന ഉൾപ്പടെ ഉള്ള കുറ്റങ്ങളാണ് ഇയാൾക്ക് എതിരെ ചുമത്തിയിട്ടുള്ളത്. ജാമിയമിലിയ യൂണിവഴ്‌സിറ്റിയിൽ ഇന്നും വിദ്യാർത്ഥികൾ പൗരത്വ ഭേഭഗതി നിയമത്തിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി. കോളജ് ഗേറ്റിന് മുന്നിലായിരുന്നു ധർണ്ണ.

Story Highlights- Narendra Modi, threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top