ചോറ് വേവാത്തതിന്റെ പേരിൽ മാതാവിനെ തലക്കടിച്ച് കൊന്ന മകന് ജീവപര്യന്തം

ചോറ് വേവാത്തതിന്റ പേരിൽ മാതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ മകന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും. തൃശൂർ വാടാനപ്പിള്ളിയിൽ ഗണേശമംഗലത്ത് കലാനിലകത്തു വീട്ടിൽ യൂസഫ് കുട്ടിയുടെ ഭാര്യ ജുമൈലയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ ഹക്കീമിനെ(39)ആണ്
അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം അധിക ശിക്ഷയും അടയ്ക്കുന്ന പക്ഷം പിഴത്തുക ജുമൈലയുടെ മകൾക്ക് നൽകാനുമാണ് വിധി. പിഴത്തുകയിൽ കൃതൃത വരുത്താൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
2015 ജൂലൈ 6ന് മാതാവുമായി ചോറ് വെന്തില്ല എന്നു പറഞ്ഞു വഴക്ക് കൂടിയ ഹക്കീം ചോറ് വിളമ്പിയ പാത്രം ഉപയോഗിച്ച് ജുമൈലയുടെ തലക്കടിക്കുകയായിരുന്നു. തലക്കേറ്റ ഗുരുതര പരുക്കിനെ തുടർന്ന് ജുമൈല മരിക്കുകയായിരുന്നു .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here