ഉത്തർപ്രദേശിൽ പലയിടങ്ങളിലും കനത്ത ജാഗ്രതാ നിർദേശം; പ്രതിഷേധങ്ങളിൽ ഏഴ് മരണം

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം പ്രതിരോധിക്കാൻ ഉത്തർപ്രദേശിൽ പലയിടങ്ങളിലും കനത്ത ജാഗ്രതാ നിർദേശം. ഇന്നലെ ഏഴ് പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രദേശിക മാധ്യമങ്ങൾ നൽകുന്ന വിവരം 10 പേർ മരിച്ചെന്നാണ്. വെടിവയ്പാണ് ആളുകളുടെ മരണത്തിന് കാരണമെന്നും ഇവർ പറയുന്നു.
അതേസമയം, പൊലീസ് വെടിവച്ചിട്ടില്ലെന്നും ആരാണ് വെടിയുതിർത്തതെന്ന് അന്വേഷിക്കുമെന്നും യുപി ഡിജിപി പറഞ്ഞു. 21 നഗരങ്ങളിൽ ഇന്റർനെറ്റില്ല. മീററ്റ് അടക്കമുള്ള പട്ടണങ്ങളിൽ റെഡ് അലേർട്ടാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി.
അതേസമയം അസമിൽ കർഫ്യൂ ഇളവ് ചെയ്തിട്ടുണ്ട്. ബിഹാറിൽ ബന്ദ് പുരോഗമിക്കുന്നു. കേരളത്തിൽ നിന്ന് കർണാടകയിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശിൽ 50 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജബൽപൂരിൽ ഇന്റർനെറ്റ് സേവനം തടസപ്പെടുത്തും. ഇന്നലെ 44 ജില്ലകളിലായിരുന്നു നിരോധനാജ്ഞ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here