Advertisement

കുട്ടികളുടെ അഭയ കേന്ദ്രത്തിൽ സാന്റാക്ലോസായി കോലി; വീഡിയോ

December 21, 2019
5 minutes Read

അഭയ കേന്ദ്രത്തിലെ കുട്ടികൾക്ക് കിടിലൻ സർപ്രൈസുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. സാൻ്റാ ക്ലോസിൻ്റെ വേഷത്തിലെത്തിയ കോലിയാണ് കുഞ്ഞു മുഖങ്ങളിൽ അത്ഭുതവും കൗതുകവും ആഹ്ലാദവും നിറച്ചത്. സ്റ്റാർ സ്പോർട്സ് പങ്കു വെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കൊൽക്കത്തയിലെ ഒരു അഭയ കേന്ദ്രത്തിലാണ് ഇന്ത്യൻ നായകൻ സാന്താക്ലോസായി അവതരിച്ചത്. നീണ്ട വെള്ളത്താടിയും സാൻ്റാക്ലോസിൻ്റെ വസ്ത്രങ്ങളും ധരിച്ചു വന്ന കോലിയെ കുട്ടികൾക്ക് മനസ്സിലായില്ല. സാൻ്റാക്ലോസിൻ്റെ വരവു തന്നെ കുട്ടികൾക്ക് കൗതുകമായിരുന്നു. കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ചുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു കഴിഞ്ഞായിരുന്നു ബിഗ് സർപ്രൈസ്.

സൂപ്പർമാനും സ്പൈഡർമാനും ഇന്ന് ലീവാണെന്നും എല്ലാവർക്കും താത്പര്യമുണ്ടെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയെ കാണാമെന്നും അറിയിപ്പ് മുഴങ്ങി. കുട്ടികൾക്ക് സമ്മതം. ഇതോടെ താടിയും തൊപ്പിയും നീക്കി സാൻ്റ വിരാട് കോലിയായി മാറുന്ന അത്ഭുത കാഴ്ച കണ്ട് കുട്ടികൾ അതിശയിച്ചു. പിന്നെ, ‘വിരാട്’ എന്നു വിളിച്ചു കൊണ്ട് വട്ടം കൂടുകയായി. ചിലർ ഹസ്തദാനം നൽകുന്നു, ചിലർ ആർത്തു വിളിക്കുന്നു.

“ഈ നിമിഷങ്ങൾ എന്ന സംബന്ധിച്ച് ശരിക്കും സ്പെഷ്യലാണ്. എല്ലാ ദിവസവും നമുക്കായി ആർത്തുവിളിക്കുന്ന കുട്ടികളാണിത്. അവർക്കായി ഇങ്ങനയൊരു സന്തോഷം പങ്കുവയ്ക്കാനായതിൽ വലിയ സന്തോഷം. എല്ലാവർക്കും ക്രിതുമസ്-പുതുവത്സര ആശംസകൾ” – കോലിയുടെ ഈ വാക്കുകളോടെയാണ് വിഡിയോ അവസാനിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top